കപ്പടിക്കാന്‍ ഇന്ത്യന്‍ പെണ്‍പുലികള്‍
കരുത്തരായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച് ഇന്ത്യന്‍ പെണ്‍പുലികള്‍ ഫൈനലിലേക്ക്.
കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരായ കൂറ്റന്‍ ജയത്തോടെ ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയന്‍ വനിതകളെ ഇന്ത്യ 36 റണ്‍സിനാണ് തോല്‍പ്പിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ് ഇന്ത്യയ്ക്ക് എതിരാളികള്‍. ചൊവ്വാഴ്ച നടന്ന ഒന്നാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ 2 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്