Anitha Nair who came up with a video in which she supports Dileep creates controversy.
അനിത നായര്‍ എന്ന നടി കുറച്ച് കാലമായി വിവാദ നായികയാണ്. കൈരളി ടിവിയിലെ കുക്കറി റിയാലിറ്റി ഷോയില്‍ ലക്ഷ്മി നായരെ പച്ചത്തെറി വിളിച്ചായിരുന്നു അനിത കുപ്രസിദ്ധി നേടിയത്. ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ വിനു വി ജോണിന് നേര്‍ക്കായിരുന്നു കുതിരകയറ്റം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ നടക്കുന്ന ചര്‍ച്ചകളായിരുന്നു അനിതയെ ചൊടിപ്പിച്ചത്. തന്റെ പ്രതികരണത്തിന്റെ വീഡിയോ അനിത തന്നെ ആയിരുന്നു പുറത്ത് വിട്ടത്. ദിലീപിന് വേണ്ടി വന്‍ പിആര്‍ ഏജന്‍സി പണമിറക്കുന്നു എന്ന ആരോപണം കത്തി നില്‍ക്കുമ്പോള്‍ ആയിരുന്നു അനിതയുടെ വീഡിയോ പുറത്ത് വന്നത്. വലിയ പിന്തുണ ആയിരുന്നു ദിലീപ് ആരാധകരില്‍ നിന്ന് അനിതയ്ക്ക് ലഭിച്ചത്.