പൂള്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ ഡല്‍ഹി ഗവണ്‍മെന്റ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്
യൂബറിന്റെയും ഓലയുടെയും പൂള്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ ഡല്‍ഹി ഗവണ്‍മെന്റ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 1988 ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റ് ലംഘിച്ചുവെന്നാണ് യൂബര്‍പൂള്‍, ഓലഷെയര്‍ എന്നീ സേവനങ്ങള്‍ക്ക് എതിരെയുള്ള ആരോപണം. വെറും 48 രൂപ നിരക്കില്‍ 8 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനുള്ള അവസരമൊരുക്കുന്ന സേവനമാണ് യൂബര്‍പൂള്‍. ഡല്‍ഹിയിലെ യൂബര്‍ ഉപഭോക്താക്കളില്‍ 30 ശതമാനം ഇങ്ങനെ യൂബര്‍ ഉപയോഗിക്കുന്നവരാണ്.
Delhi Government Wants to Ban UberPool and Ola Share