How Did Prithviraj Change His Image? | Filmibeat Malayalam

2017-07-10 1

Prithviraj talks about how he changed his image from the beginning of his career to now. Also he talks about his newly released movie Tiyaan.

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ട നടന്മാരില്‍ ഒരാളാണ് പൃഥ്വിരാജ്. ഒരു അഭിമുഖത്തില്‍ ഭാര്യ സുപ്രിയ തന്റെ ഭര്‍ത്താവിന് ഇംഗ്ലീഷ് ഭാഷ നന്നായി അറിയാം എന്ന് പറഞ്ഞതിന്, ഇനിയൊരു തെറി കേള്‍ക്കാന്‍ ബാക്കിയില്ല നടന്‍. രായപ്പെന്‍ എന്നും അഹങ്കാരി എന്നുമൊക്കെ പൃഥ്വിരാജിനെ വിളിച്ചവര്‍ ഇപ്പോള്‍ സ്നേഹത്തോടെ രാജുവേട്ടാ എന്ന് വിളിക്കുന്നു. ഈ പേര് തന്നില്‍ നിന്ന് എങ്ങിനെ മാറി എന്നതിനെ കുറിച്ച് പൃഥ്വിരാജ് തന്നെ സംസാരിക്കുന്നു.
ആദ്യമൊക്കെ ആളുകള്‍ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്തപ്പോള്‍ പൃഥ്വിരാജും പൊട്ടിത്തെറിയ്ക്കുമായിരുന്നു. എന്നാല്‍ പിന്നെപ്പിന്നെ പൃഥ്വിയും പക്വത കാണിക്കാന്‍ തുടങ്ങി. വിമര്‍ശിച്ചവര്‍ക്ക് തന്റെ സിനിമകളുടെ വിജയത്തിലൂടെ മറുപടി നല്‍കി. അതോടെ പാതി ചീത്തപ്പേര് മാറി.