The release of Dileep's upcoming film 'Ramaleela' which was scheduled for release on July 7 has been postponed as post production works are still pending. As per the latest report, the film will hit the screens on July 21.
മലയാള സിനിമ ഇതുവരെ അഭിമുഖീകരിക്കാത്ത പ്രശ്നങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ യുവനടി ആക്രമണത്തിന് ഇരയായത് മുതല്‍ ദൃശ്യ മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകളും അഭിപ്രായങ്ങളും പ്രതിസന്ധിയിലാക്കുന്നത് സിനിമ വ്യവസായത്തെ മുഴുവനാണ്. അതിന്റെ ആദ്യത്തെ പ്രഹരമേല്‍ക്കാന്‍ പോകുന്നത് ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം രാമലീലയ്ക്കാണ്. പുലിമുരുകന്‍ എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം ദിലീപിനെ നായകനാക്കി ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന രാമലീല, പതിവ് ദിലീപ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന ബജറ്റിലുള്ള ചിത്രമാണ്. പ്രമേയപരമായും ചിത്രം വ്യത്യസ്ത പുലര്‍ത്തുന്നുണ്ട്. നിലവില്‍ ദിലീപ് നേരിടുന്ന പ്രതിസന്ധികള്‍ ചിത്രത്തേ ബാധിക്കുമോ എന്ന ആശങ്ക സ്വാഭാവികമാണ്. അത് ആരെയൊക്കെ ബാധിക്കും എന്നതും പ്രധാനപ്പെട്ടകാര്യമാണ്.