5 Years Of Thattathin Marayathu: Is The Team Planning A Surprise? | Filmibeat Malayalam

2017-07-06 2

Thattathin Marayathu, the second directorial venture of Vineeth Sreenivasan was quite an important movie in the career of many. Be it for its lead actor Nivin Pauly or Aju Varghese, who essayed a crucial role in the film, Thattathin Marayathu is a milestone film of their respective film careers. 5 years have completed since the release of Thattathin Marayathu, the film which earned a lot of fans back then. It was on July 6, 2012 that this romantic tale packaged brilliantly by Vineeth Sreenivasan, graced the theatres.

വിനീത് ശ്രീനിവാസന്റെ ഹിറ്റ് സിനിമകളിലൊന്നായിരുന്നു തട്ടത്തിന്‍ മറയത്ത്. യുവജനങ്ങള്‍ക്കിടയില്‍ അത്രയധികം തരംഗമായി മാറിയ ചിത്രത്തിലെ ഡയലോഗുകള്‍ 2012 മുതല്‍ ഇന്ന് വരെ പറഞ്ഞ് നടക്കുന്നവരുണ്ട്. ആത്മാര്‍ത്ഥ പ്രണയത്തിന്റെ തീവ്രമുഖഭാവങ്ങള്‍ തുറന്ന് കാണിച്ച സിനിമ ഇന്നും മലയാളക്കര നെഞ്ചോട് ചേര്‍ത്ത് തന്നെയാണ് പിടിച്ചിരിക്കുന്നത്.
നിവിന്‍ പോളി, അജു വര്‍ഗീസ്, ഇഷ തല്‍വാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ റിലീസ് ചെയ്തിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുകയാണ്. അതിനിടെ തട്ടത്തിന്‍ മറയത്തിലെ കൂട്ടുകെട്ട് ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് തരാന്‍ ഒരുങ്ങുകയാണ്. അത് എന്താണെന്ന് അറിയാന്‍ ജൂലൈ എട്ട് വരെ കാത്തിരുന്നേ പറ്റൂ.