ധൈര്യമായി പ്രൊഫൈല്‍ പിക്ചറിട്ടോളു.....
ഫെയ്‌സ്ബുക്കില്‍ പ്രൊഫൈല്‍ പിക്ചറുകളും ഇനി സുരക്ഷിതം
ഇനി ആര്‍ക്കും ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനോ, സ്‌ക്രീന്‍ ഷോര്‍ട്ട് എടുക്കാനോ പറ്റില്ല. ഫേസ്ബുക്കിലൂടെ സ്ത്രീകളുടേയും മറ്റും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായാണ് ഇത്തരമൊരു മാറ്റം കൊണ്ടു വന്നതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.സുരക്ഷപ്രശ്‌നങ്ങള്‍ ഉന്നയിച്ചു ഇന്ത്യയിലെ സ്ത്രീകളിള്‍ ഭൂരിഭാഗം പേരു തങ്ങളുടെ അക്കൗണ്ടുകളില്‍ പ്രൊഫ്രൈല്‍ പിക്ചറുകള്‍ ഇടറില്ല. ഇതിനെ കുറിച്ചു കമ്പനി നടത്തിയ പഠനത്തിലാണ് സ്ത്രീകള്‍ നേരിടുന്ന സുരക്ഷപ്രശ്‌നം ശ്രദ്ധയില്‍ പെട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് ഇന്ത്യയിലെ ഏജന്‍സികളുമായി ചേര്‍ന്നു കൊണ്ട് പ്രൊഫൈല്‍ പിക്ചറുകള്‍ക്കായി ഓപ്ഷണല്‍ ഗാര്‍ഡ് എന്ന സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്
Subscribe to Anweshanam today: https://goo.gl/WKuN8s
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom