കരവിരുതില്‍ നിന്ന് മെട്രോയ്ക്കും രക്ഷയില്ല!
നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്നു ആദ്യ ദിവസം ഉച്ചവരെ 15 പേർക്കാണു പിഴ ഈടാക്കിയത്
കൊച്ചി മെട്രോയിലും മലയാളികള്‍ പണി തുടങ്ങി. സ്റ്റേഷനിലെ തൂണുകളിൽ മൂർച്ചയേറിയ വസ്തുക്കൾകൊണ്ടു പേരെഴുതുന്നതും പെയിന്റ് ഇളക്കിമാറ്റുന്നതുമായ സംഭവങ്ങൾ ആരംഭിച്ചു കഴിഞ്ഞു കൊച്ചി മെട്രോയുടെ സേവനം നാലാം ദിനത്തിലേക്കു കടക്കുമ്പോൾ, സ്റ്റേഷനുകളിൽ മോശമായ രീതിയിലുള്ള സമീപനം വർധിച്ചതിനെത്തുടർന്നു നടപടികൾ കർശനമാക്കാൻ മെട്രോ അധികൃതർ തീരുമാനിച്ചു. സിസിടിവി നോക്കി ആളുകളെ കണ്ടെത്താനാണു കെഎംആർഎല്ലിന്റെ ശ്രമം.മെട്രോ നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്നു ആദ്യ ദിവസം ഉച്ചവരെ 15 പേർക്കാണു പിഴ ഈടാക്കിയത്. ഇതുവരെ 114 പേരിൽനിന്നു പിഴ ഇടാക്കി. തുക എത്രയെന്ന കാര്യം മെട്രോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
Subscribe to Anweshanam today: https://goo.gl/WKuN8s
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom