ISL: Kerala Blasters To Retain Coach Coppell

2017-06-19 9

Football Fans of Kerala blasters can have a sigh of relief. Steve Coppell, the most popular coach among the three appointed by Blastersin the last three seasons of Indian Super League, is set to continue his association with Sachin Tendulkar co-owned club for another year.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അടിമുടി മാറ്റത്തിനൊരുങ്ങുന്നു. ബ്ലാസ്റ്റേഴ്‌സ് നിരയില്‍ കഴിഞ്ഞ തവണ കളിച്ച മലയാളിതാരം സി കെ വിനീതിനെയും പ്രതിരോധനിരക്കാരന്‍ സന്ദേശ് ജിംഗനെയും ടീം നിലനിര്‍ത്താനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. പരിശീലകനായി സ്റ്റീവ് കോപ്പല്‍ തുടരുമെന്നും ഏതാണ്ട് ഉറപ്പായി. അതേസമയം വിദേശതാരങ്ങളില്‍ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്, ആരോണ്‍ ഹ്യൂസ്, ഹോസു, നാസോണ്‍ എന്നിവര്‍ അടുത്തസീസണില്‍ ടീമിലുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.