Strike Against IOC Plant : Hartal On Monday-Oneindia Malayalam

2017-06-18 1


എറണാകുളം പുതുവൈപ്പിനിലെ ഐഒസി പ്ലാന്റ് സംഭരണശാലയ്ക്കെതിരേയുള്ള പ്രക്ഷോഭം ശക്തമാകവെ മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. ബുനാഴ്ച രാവിലെ 11 മണിക്കു മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
അതേസമയം, സമരക്കാര്‍ക്കു നേരെ ഇന്നും പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കുപറ്റിയിട്ടുണ്ട്. പരിക്കേറ്റിട്ടും പിരിഞ്ഞുപോവാന്‍ തയ്യാറാവാതിരുന്ന സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പോലീസിന്റെ അതിക്രമത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്കു പരിക്കേറ്റു.


The residents of Puthuvype launched an indefinite agitation against the construction of an LPG terminal at Indian Oil Corporation(IOC) plant in puthuvype.