Two days before the big India-Pak final in the Champions Trophy, former Pak skipper Aamer Sohail has indirectly accused Pak of fixing matches in the tournament. Speaking on a Pakistani news channel, Sohail has gone ahead and said that the team and skipper Sarfraz Ahmed have no reasons to rejoice and it is external factors that have helped the team reach the final.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുമായി കിരീടപ്പോരാട്ടത്തിനൊരുങ്ങുന്ന പാക്കിസ്ഥാന്‍ ടീമിനെ പിന്നില്‍ നിന്ന് കുത്തി മുന്‍ നായകന്‍ അമീര്‍ സൊഹൈല്‍. ആദ്യ കളിയില്‍ ഇന്ത്യയോട് തോറ്റശേഷം അവിശ്വസനീയ പ്രകടനങ്ങളുമായി ഫൈനലിലേക്ക് മുന്നേറി പാക്കിസ്ഥാന്റെ പ്രകടനത്തിന് പിന്നില്‍ വേറെ ഏതോ ശക്തികളുണ്ടെന്നാണ് സൊഹൈലിന്റ കണ്ടുപിടുത്തം. ഒരു വാര്‍ത്താചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് എതിരാളികള്‍ പോലും പറയാത്ത ആരോപണവുമായി സൊഹൈല്‍ രംഗത്തുവന്നിരിക്കുന്നത്.