Mammootty's The Great Father breaks the record of Mohanlal movie Drishyam directed by Jeethu Joseph.
വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദര്‍ ഇപ്പോഴും തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ മലയാളത്തിലെ മറ്റൊരു റെക്കോര്‍ഡ് കൂടി ദ ഗ്രേറ്റ് ഫാദര്‍ തകര്‍ത്തിരിക്കുകയാണ്. മലയാളസിനിമയില്‍ ഫൈനല്‍ കളക്ഷനില്‍ 70 കോടി നേടി രണ്ടാമത് നില്‍ക്കുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം സിനിമയുടെ കളക്ഷനാണ് മമ്മൂട്ടി ചിത്രം തകര്‍ത്തിരിക്കുന്നത്. 60 ദിവസം കൊണ്ട് 72 കോടി നേടിക്കൊണ്ടാണ് ദ ഗ്രേറ്റ് ഫാദര്‍ ഈ നേട്ടം കൈവരിച്ചത്.