Chief Minister Pinarayi Vijayan is not interested in needs of V S Achuthanandan as administrative reforms commission.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ ശരിക്കും തഴഞ്ഞിരിക്കുകയാണ് മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനെ. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം വിഎസിന് നല്‍കിയിട്ടുണ്ടെങ്കിലും വിഎസിന്റെ ആവശ്യങ്ങളോട് മുഖം തിരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. വിഎസിന്റെ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാള മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 18നാണ് കമ്മിഷന്‍ ചെയര്‍മാനായി വിഎസിനെയും അംഗങ്ങളായി മുന്‍ ചീഫ് സെക്രട്ടറിമാരായ സിപി നായരെയും നീല ഗംഗാധരനെയും നിയമിച്ചത്. ചുമതലയേറ്റ് പത്ത് മാസം കഴിഞ്ഞിട്ടും വിഎസിനും അംഗങ്ങള്‍ക്കും ശമ്പളം നല്‍കാതിരുന്നത് ഏറെ വിവാദമായിരുന്നു.
--
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter
https://twitter.com/thatsmalayalam
Like us on Facebook
https://www.facebook.com/oneindiamalayalam
Visit us: http://malayalam.oneindia.com/videos
Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s