Baahubali 2 star Rana Daggubati denies all the fake news about the movie and its characters. It has been reported that Hrithik roshan and John Abraham was considered for the role of Baahubali and Mohanlal was considered for Kattappa. He added that all these news are fake.
ബാഹുബലി 1400 കോടിക്കടുത്ത് കളക്ഷന്‍ നേടി ഇന്ത്യയിലെ ഏറ്റവും വലിയ വിജയചിത്രമായപ്പോള്‍ സിനിമയുടെ അണിയറ വിശേഷങ്ങള്‍ രാജ്യത്തെ മിക്ക മാധ്യമങ്ങളുടെയും പ്രധാന വിനോദവാര്‍ത്തകളായി. ബാഹുബലി ഹിന്ദി പ്രൊജക്ടായി ആലോചിച്ചിരുന്നതായും പ്രഭാസിന് പകരം ബാഹുബലിയായി ഹൃതിക് റോഷനെയും ജോണ്‍ എബ്രഹാമിനെയും പരിഗണിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രമ്യാ കൃഷ്ണനെയല്ല ബോളിവുഡ് താരം ശ്രീദേവിയെ ആണ് മഹിഷ്മതിയുടെ രാജമാതാ ശിവകാമിയായി പരിഗണിച്ചതെന്നും പ്രതിഫലത്തെച്ചൊല്ലിയാണ് റോള്‍ ഉപേക്ഷിച്ചതെന്നും വാര്‍ത്തകളുണ്ടായി. സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രമായി ആദ്യം പരിഗണിച്ചത് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിനെയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെയെല്ലാം തള്ളിയിരിക്കുകയാണ് റാണ തന്റെ ട്വിറ്ററിലൂടെ.