Pirates of the Carribbean Held For Ransom By Hackers, Report Says

2017-05-17 0

Real-life pirates are holding Disney's most valuable pirate for ransom. Digital hackers have reportedly gotten their mitts on a copy of Disney's new Pirates of the Carribbean film. Deadline reports the hackers are demanding a lot of Bitcoin loot or the will release the film online before its May 26 premiere date.

വിഖ്യാതമായ ഡിസ്‌നി സ്റ്റുഡിയോക്കും കംപ്യൂട്ടര്‍ ഹാക്കര്‍മാരുടെ ഭീഷണി. തങ്ങള്‍ ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ ഡിസ്‌നിയുടെ ഏറ്റവും പുതിയ ചിത്രം ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യുമെന്നാണ് ഭീഷണി. ഡിസ്‌നി സിഇഒ ബോബ് ഇഗെറാണ് ഭീഷണിയുടെ കാര്യം വെളിപ്പെടുത്തിയത്. തുക ബിറ്റ്‌കോയിന്‍ ആയാണ് നല്‍കേണ്ടതെന്നും അല്ലാത്തപക്ഷം ഇരുപത് മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള അധ്യായങ്ങളായി ചിത്രം റിലീസ് ചെയ്യുമെന്നുമാണ് ഭീഷണി. ലോകം മുഴുവന്‍ റാന്‍സംവെയര്‍ ആക്രമണഭീഷണിയില്‍ കഴിയുമ്പോഴാണ് ഡിസ്‌നിയും ഹാക്കര്‍മാരുടെ വലയിലാകുന്നത്.