Self proclaimed film critic Kamaal R Khan on Sunday took to twitter to share with his fans a very special message on Mothers day. In his tweet, KRK revealed that his mother once wanted to poison him. But, now, she is really proud of him.
സോഷ്യല്‍ മീഡിയ മദേഴ്‌സ് ഡേ ആഘോഷിക്കുന്നതിനിടെ കെആര്‍കെയുടെ ട്വീറ്റ് വീണ്ടും. ലോകം മുഴുവന്‍ അമ്മയെ വാനോളം പുകഴ്ത്തുന്നതിനിടയിലാണ് കെആര്‍കെയുടെ ട്വീറ്റ്. താന്‍ ചെറുപ്പത്തില്‍ സിനിമ കണ്ട് നടക്കുന്നത് കൊണ്ട് അമ്മ വിഷം തന്ന് കൊല്ലുമെന്ന് പറഞ്ഞിരുന്നു എന്നാണ് കെആര്‍കെ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ട്വീറ്റിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസമാണ് ലഭിച്ചത്. അമ്മ വിഷം കൊടുക്കാതിരുന്നത് വലിയ തെറ്റായിപ്പോയി എന്ന് പരിഹസിച്ച് നിരവധി പേര്‍ കമന്റ് ചെയ്തു.