Fake Video: Kummanam To Face Case, Warns Pinarayi Vijayan

2017-05-16 4

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്ന ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദിക്കുന്നുവെന്ന തരത്തില്‍ വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പരാതി. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് ആണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുക വഴി കണ്ണൂരില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ചാണ് എസ്എഫ്‌ഐ നേതാവ് കുമ്മനത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

A case might be registered against BJP state president Kummanam Rajasekharan for posting a misleading video on the social media alleging that the CPM activists had celebrated the recent loss of a BJP activist in Kannur.