By collecting plastic, and using a crude form of fractional distillation they Syrians turn plastic waste into usable fuel.
പ്ലാസ്റ്റിക് വസ്തുകളില്‍ നിന്നും ഇന്ധനം ഉണ്ടാക്കി ലോകത്തെ ഞെട്ടിച്ചു സിറിയ. ലോകത്തെ ഞെട്ടിച്ച ഈ പരീക്ഷണത്തിനു പിന്നില്‍ ഒരു നിര്‍മ്മാണ തൊഴിലാളിയുടെ തലയാണ്. അബു കാസിമാണ് പ്ലാസ്റ്റിക് എണ്ണശാലയുടെ തലേച്ചോര്‍. ജീവിക്കാന്‍ ആവശ്യമായ ഇന്ധനം രാജ്യത്ത് ലഭിക്കാതെ വന്നപ്പോഴാണ് കുറഞ്ഞ ചിലവില്‍ എങ്ങനെ ഇന്ധനം ഉണ്ടാക്കാമെന്നു അബു അലോചിച്ചു തുടങ്ങിയത്.ആ ചിന്തയാണ് പ്ലാസ്റ്റിക്കില്‍ നിന്നു ഇന്ധനം എന്ന പരീക്ഷണത്തിലെത്തിയത്. ശ്രമം വിജയം കാണുകയും ചെയ്തു. ഇനി അമിത വിലകൊടുത്തു മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള ഇന്ധനത്തെ ആശ്രയിക്കേണ്ട. 100 കിലോ പ്ലാസ്റ്റിക്കില്‍ നിന്നും 85 ലിറ്റര്‍ പെട്രോള്‍ ഉണ്ടാക്കാമെന്നാണ് അബുവിന്റെ വാദം.