മീററ്റ്-ലക്നൗ രാജ്യറാണി എക്സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്
ഉത്തര്‍പ്രദേശിലെ റാംപൂരില്‍ ട്രെയിന്‍ പാളം തെറ്റി; 15 പേര്‍ക്ക് പരിക്ക്;
മീററ്റ്-ലക്നൗ രാജ്യറാണി എക്സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്.ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. സംഭവം നടന്നയുടന്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഒരു മാസത്തിനിടെ ഉത്തര്‍പ്രദേശില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ട്രെയിന്‍ പാളംതെറ്റലാണ് ഇത്.
പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്കു മാറ്റിയതായി റെയിൽവേ അറിയിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.അപകടത്തെ തുടർന്ന് ഈ പാതയിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. മാര്‍ച്ച് 30ന് യുപിയിലെ കുല്പഹാറിനും മഹോബയ്ക്കുമിടയില് മഹാകോശല്‍ എക്സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ പാളംതെറ്റിയിരുന്നു.
ട്രെയിൻ പാളം തെറ്റിയതിനെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടിട്ടുണ്ട്