നജീം അർഷാദിൻ" /> നജീം അർഷാദിൻ"/>

Najim Arshad_New Malayalam Music Album 2015_Mantharam *db tech audioHD

2015-07-30 2

D&I Creations Presents- Mantharam "മന്ദാരം"
നജീം അർഷാദിൻറ്റെ പ്രണയാദ്രമായ മധുര സ്വരത്തിൽ ഒരു (പണയകാവ്യം
Producer : John Abraham, DOP & Direction : Sunil karthikeyan
Music Direction : Azim Roshan, Lyrics : Ashok Vishnu
Cuts & Edits : Rajkumar
Vocals: Najim Arshad, Feby Mary Abraham ( Humming)
Cast: Vimal Kumar & Roshni Joy, Programmer: Mikku kavil
Instruments: Rakesh(Flute),Francis (Violin), Hari (Percussion)
Recording : Nanma Digital Recording Studio
Mixing: Rajan (Chetana Studio Thrissur), Mastering : Saji (Chetana Studio Thrissur)
Special Thanks : Arun P John

Sing Along with us :)
മന്ദാരക്കൊമ്പിലേതോ പൂമ്പാറ്റകളായി നാം
മധുവുണ്ണും മലർവണ്ടിനും
തേൻ ചോരും കുയിൽ പെണ്ണിനും
ഏതോ മൃദുഗീതം തൻ തനുവിനുയിരമൃതായ്

ഇളം മഞ്ഞിൻ കുളിരിൽ മുങ്ങിയ
നാട്ടു വഴികളിലൂയലാടി
പൈമ്പാലിൻ വെണ്ണയൂറും
ഹരിതചേല ഞൊറിഞ്ഞുടുത്തി -
ടവഴിയിലൂടെ നടന്നുനീങ്ങിയ
നിഴലുതമ്മിലിഴഞ്ഞുവോ ??

കനവു കാണാൻ കോർത്തൊരാ
കതിർ മലരുമാല്യമണിഞ്ഞു നാം ..

കാവു ചുറ്റും വേലകണ്ടുനടന്ന
നാളിനിയോർക്കുമോ ??

നാട്ടു മാവിൻ ചുനപുരണ്ട
കരങ്ങളാൽ മെല്ലെച്ചേർക്കുമോ ??

(മന്ദാരക്കൊമ്പിലേതോ പൂമ്പാറ്റകളായി നാം )

ആദ്യ വർഷം പെയ്തിറങ്ങിയ വേനലവധി
കാലമെന്നിലെ നന്മ വർഷം പൂത്തുലഞ്ഞൊരു
മീനമാസദിനങ്ങൽക്കിന്നിനി നനവുനൽകിയ
പൂനിലാമഴ മാരിവില്ലു വിരിക്കുമോ ??

മിഴികൾ ചാരിയൊരോർമ്മച്ചെപ്പിലെ
ഹൃദയരാഗമിതെങ്ങുപോയ് ??

കാറ്റിലാടും മേഘപാളികൾ നെഞ്ചുരുമ്മിയ സന്ധ്യയിൽ
കാത്തുനിൽക്കാൻ കൂട്ടു നിർത്തിയ ബാല്യകാലമിതെങ്ങു പോയ്...

മന്ദാരക്കൊമ്പിലേതോ പൂമ്പാറ്റകളായി നാം
മധുവുണ്ണും മലർവണ്ടിനും
തേൻ ചോരും കുയിൽ പെണ്ണിനും
ഏതോ മൃദുഗീതം തൻ തനുവിനുയിരമൃതായ്
മന്ദാരക്കൊമ്പിലേതോ പൂമ്പാറ്റകളായി നാം...
~~അശോക് വിഷ്ണു