Kannil Kannil Nokkiyirunnal....S Janaki. Malayalam Movie-Danger Biscuit

2015-07-01 88

Malayalam Movie- Danger Biscuit (1969)
Kannil Kannil Nokkiyirunnal.....Prem Nazir_Sheela.
Rhythm Melody www.facebook.com/MrRanjank
Director- AB Raj
Lyrics- Sreekumaran Thampi
Music- V Dakshinamoorthy
Singers- S Janaki.
_കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍
കരളിന്‍ ദാഹം തീരുമോ?
മധുരയൌവന രാഗമേളകള്‍
മിഴിയില്‍ മാത്രമൊതുങ്ങുമോ?
കണ്ണില്‍ കണ്ണില്‍ .....

പൂവും ശലഭവും അകലെയിരുന്നാല്‍
പൂമ്പൊടിയെന്തിനു പൂവില്‍?
അധരം നീട്ടാന്‍ അവനില്ലെങ്കില്‍
മധുകണമെന്തിനു മലരില്‍?
കണ്ണില്‍ കണ്ണില്‍ ........

മൌനം തന്നുടെ മായാവലയം
മന്ദമന്ദമകറ്റരുതോ?
നാണം പാതിയില്‍ നിര്‍ത്തിയ പുഞ്ചിരി
നറുമലർ പോലെ വിടര്‍ത്തരുതോ?
കണ്ണില്‍ കണ്ണില്‍ ...